Tuesday, August 2, 2011

നവചിത്ര ഫിലിം സൊസൈറ്റിയുടെ LCD Projector ഉദ്ഘാടനവും സിനിമാ പ്രദര്‍ശനവും

നവചിത്ര ഫിലിം സൊസൈറ്റി, തൃശൂര്‍

കഴിഞ്ഞ ഇരുപതുവര്ഷഗക്കാലമായി തൃശൂരില്‍ പ്രവര്ത്തിച്ചുവരുന്ന നവചിത്ര ഫിലിം സൊസൈറ്റിയുടെ സ്വന്തമായി വാങ്ങിയ LCD Projector ഉദ്ഘാടനവും സിനിമാ പ്രദര്‍ശനവും. ആഗസ്റ്റ് 4 ന് വ്യാഴാഴ്ച 6 മണിക്ക്, തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍.. പി. രാമദാസ് സംവിധാനം ചെയ്ത 'നിറമാല' എന്ന സിനിമയിലെ അഭിനേത്രിയും പ്രശസ്ത മോഹിനിയാട്ടം നര്ത്തമകിയുമായ പത്മശ്രീ.കലാമണ്ഡലം ക്ഷേമാവതി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നു. 'ചെമ്മീന്‍'' മുതല്‍ നിരവധി സിനിമകളുടെ അണിയറയില്‍ പ്രവര്ത്തിച്ച നടനും സംവിധായകനുമായ ശ്രീ. ടി.കെ.വാസുദേവന്‍, നവചിത്രയുടെ രക്ഷാധികാരി ഐ.ഷണ്മുഖദാസ് എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. സ്വിച്ച് ഓണ്‍ കര്‍മ്മ ചടങ്ങിലേക്കും, തുടര്‍ന്ന് നടക്കുന്ന സിനിമാ പ്രദര്‍ശനത്തിലേക്കും എല്ലാ സിനിമാ പ്രേമികളായ സുഹൃത്തുക്കളെയും പ്രത്യേകം ക്ഷണിച്ചു കൊള്ളുന്നു. സുഹൃത്തുക്കളുമായി പങ്കെടുക്കുമല്ലോ.

കഴിഞ്ഞ വര്ഷം നടാലിയ പോര്ട്ട്മാന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ നേടിക്കൊടുത്ത, ഡാരന്‍ ആര്നോളഫ്‌സ്‌കി സംവിധാനം ചെയ്ത 'Black Swan'' പ്രദര്ശി‍പ്പിക്കും. ഫിലിം പ്രൊജക്ടര്‍ വാങ്ങുന്നതിന് സഹായം ചെയ്ത എല്ലാവര്‍ക്കും നവചിത്രയുടെ നന്ദി. എല്ലാവര്ക്കും സ്വാഗതം.

Wednesday, April 6, 2011

വിബ്ജിയോര്‍ ഓര്‍മ്മ...


ഒരു നെല്ലിയാമ്പതി യാത്രക്കുറിപ്പ്‌

യാത്ര പോവുക എന്നുള്ളത് ജീവിതത്തിന്റെ ഒരു ഭാഗമായത് 2005 നു ശേഷമാണ്. കൂട്ടുകാരോടൊപ്പം പലപ്പോഴും വീട്ടില്‍ നുണ പറഞ്ഞും അല്ലാതെയുമുള്ള യാത്രകള്‍. ചിലപ്പോള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് , ചിലപ്പോള്‍ കാട്ടിലേക്ക്... ആരോടും പറയാതെയുള്ള യാത്രകള്‍... എന്നും കൂട്ടുകാര്‍ കൂടെയുണ്ടാകും നാലോ അഞ്ചോ പേര്‍...കൈയില്‍ കാശും കമ്മിയായിരിക്കും..എന്നാലും പോകും... കഴിഞ്ഞ മാസം ഒരു യാത്ര പോയി...നെല്ലിയാമ്പതിയിലേക്ക്...ഒരൊന്നൊന്നര യാത്ര...


5പേര്‍..ജീവിതത്തിന്റെ എല്ലാ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഓടിപിടഞ്ഞു രാവിലെ 7 മണിയാകുമ്പോഴേക്കും വടക്ക്കുംഞ്ചേരിയിലേക്ക്... ഞാനും പോളച്ചനും അച്ചുവിന്റെ വീട്ടില്‍ കിടന്നുറങ്ങി രാവിലെ 5 .30 നു  അവളുണ്ടാക്കിതന്ന കട്ടന്‍ ചായയും കുടിച്ച് തൃശൂര്‍ ജില്ല ആശുപത്രീടെ മുന്നിലെത്തി. പത്തു മിനിട്ടിനുള്ളില്‍ അനൂപും വന്നെത്തി. ഞങ്ങള്‍ വടക്ക്കുംഞ്ചേരി വണ്ടിയില്‍ കയറി യാത്ര തുടങ്ങി.


മൂന്നുപേരും സന്തോഷത്തിലായിരുന്നു. കുറെ മാസങ്ങള്‍ക്കുശേഷമാണു നേരിട്ട് കാണുന്നത് തന്നെ. പഴയ ഓര്‍മകള്‍ക്കും സുഹൃത്ത് ബന്ധത്തിനും ഒരു പോറല്‍ പോലുമില്ലെന്ന് ഉറപ്പിക്കുന്ന വിധം ഓര്‍മകളിലൂടെ ഞങ്ങള്‍ യാത്ര ചെയ്തു. കുറെ സംസാരിച്ചു... സുഹൃ ത്തുക്കളെപറ്റി, ജോലി, പഠനം, പുതിയതും കഴിഞ്ഞു പോയതും പങ്കെടുതതുമായ  പരിപാടികള്‍ അങ്ങനെയങ്ങനെ പെട്ടെന്ന് അനൂപിന് അവന്റെ സീറ്റിന്റെ സൈഡില്‍ നിന്നും കുറച്ചു രൂപ കിട്ടി. 700 രൂപയോളം വരും. ഏതോ യാത്രക്കാരന്റെ കളഞ്ഞു പോയതാവണം. കണ്ടക്ടറെ വിളിച്ചു അയാളെ ഏല്പിച്ചു. പിന്നെ ആളെ കണ്ടെത്തുന്നതിനായി തിരച്ചിലായി. അങ്ങനെ ഒരാള് വന്നു, തമിഴനാണ്..പാവം... ചേട്ടാ പണം എന്റെതാണ് ... അയാള്‍ പറഞ്ഞു പക്ഷെ കണ്ടക്ടര്‍ക്ക് വിശ്വാസമില്ല. അയാള്‍ ചോദിച്ചു എത്ര നോട്ടുണ്ട്, കാശെത്ര അങ്ങിനെ പലവിധ ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം പറഞ്ഞപ്പോള്‍ ഉറപ്പായി പണം അയാളുടേത് തന്നെ. ഇതിനിടയില്‍ പോളച്ചന്‍ അയാളെ വിളിച്ചു അടുത്തിരുത്തി ഉപദേശം തുടങ്ങി. എങ്ങനെ നിരുതരവാടപരമായി പെരുമാറാന്‍ പാടുണ്ടോ? കാശു വീട്ടില്‍ കൊടുക്കണ്ടേ..? ശ്രദ്ധിക്കണ്ടേ തുടങ്ങി... രാവിലെ 6 .30 നു ഒരാളെ എങ്ങനെയെല്ലാം ഉത്തരവാതിത്വമുളളവനാക്കാന്‍ പറ്റുമോ അതെല്ലാം പരീക്ഷിച്ചു ക്ഷീണിച്ചു. കണ്ടക്ടര്‍ തമിഴന്‍ ചേട്ടന്റെ അവസ്ഥ കണ്ടു മനസലിഞ്ഞിട്ടോ എന്തോ കാശു കൊടുത്ത് ഒഴിവാക്കി.



അങ്ങനെ 7 മണിയോടെ ഞങ്ങള്‍ വടക്ക്കുംഞ്ചേരിയിലെത്തി. വിഗ്നേശ്വര ചായക്കടയില്‍ നിന്നും നല്ല ഇഡലിയും ചമ്മന്തിയും, സാമ്പാറും ഉപ്പുമാവും ചായയുമെല്ലാം കുടിച്ചു ഒരു സിഗരറ്റും വലിച്ചങ്ങനെ നില്‍ക്കുമ്പോള്‍ സനലും സീനയും വന്നു. കോറം തികഞ്ഞു. ഞങ്ങള് യാത്ര തിരിച്ചു. നെല്ലിയാമ്പതിയിലേക്ക്...

Monday, February 14, 2011

ഓണ്‍ലൈന്‍ ഹംഗാമ

സുഹൃത്തുക്കളെ
ഓണ്‍ലൈന്‍ ഹങ്കാമ എന്റെ തലതിരിഞ്ഞ ആശയങ്ങളും, സംശയങ്ങളും, ചോദ്യങ്ങളും, പാട്ടും, സംഭവങ്ങളും, ചിത്രങ്ങളും, വെഷമങ്ങളും, സന്തോഷങ്ങളും, വിഷാദങ്ങളും സര്‍വോപരി പ്രാന്തും പങ്കു വെക്കാനുള്ള ഇടമാണ് . ആര്‍ക്കും തൊറന്നു നോക്കാം, കോപ്പിയടിക്കാം (പലതും ഞാനും കോപ്പിയടിച്ചതാണ്...അത് പിന്നീട് നിങ്ങള്ക്ക് മനസിലാകും), പങ്കുവെയ്ക്കാം, പക്ഷെ പുലിവാലുണ്ടാക്കരുത്... എന്റെ ആപ്പീസ് പൂട്ടിപോകും... പരിപൂര്‍ണ്ണമായി മലയാളത്തില്‍ എഴുതണമെന്നോക്കെയുണ്ട്, പക്ഷെ പറ്റണ്ടേ...
പിന്നെ, ആര്‍ക്കെങ്കിലും എന്തെങ്കിലും കൂട്ടിചെര്‍ക്കണമെന്ന് തോന്നുകയാണെങ്കില്‍ എന്റെ ഇമെയില്‍ വിലാസത്തിലേക്ക്  (sarathchelooronline@gmail.com) അയച്ചു തരിക. തെറി പറയണമെന്ന് തോന്നുകയാണെങ്കില്‍ അതും എഴുതാം... സി സി വെക്കരുതെന്നപേക്ഷ (അത്തരം മെയിലുകള്‍ക്ക് ചൂടോടെ മറുപടി പ്രതീക്ഷിക്കാവുന്നതാണ്).
നിങ്ങളുടെ പരിപൂര്‍ണ്ണമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്

സ്വന്തം സുഹൃത്ത്
ശരത്‌ ചേലൂര്‍