എന്നെപറ്റി

തൃശൂര്‍ ഇരിഞ്ഞാലകുട ദേശത്ത് ഇടതിരിഞ്ഞി ഗ്രാമപഞ്ചായത്തില്‍ പാപ്പാത്തുമുറി എന്ന ഗ്രാമത്തിലാണ് എന്റെ ജനനം. അച്ഛന്‍ ചേലൂര്‍ മാരാശാരി ശങ്കരന്‍കുട്ടി അമ്മ പദ്മാവതി. 2 സഹോദരങ്ങള്‍ ശ്യാമും, ശരണ്യയും. ഇടതിരിഞ്ഞിയില്‍ തന്നെ സ്ഥിതി ചെയ്യുന്ന സെന്റ്‌ മേരീസ് എല്‍. പി. സ്ചൂളിലും, തിരാത്ത് സ്കൂള്‍ എന്നറിയപ്പെടുന്ന ഹിന്ദു ധര്‍മ പ്രകാശിനി സമാജം ഹൈസ്കൂളിലുമാണ് പത്താം തരാം വരെ പഠിച്ചത്. ശേഷം പ്ലസ്‌ ടു എന്ന പുതിയ സംവിധാനം പ്രീഡിഗ്രിക്ക്  പകരം വന്ന സമയത്ത് തിരാത്ത് സ്കൂളിനും കിട്ടി പ്ലസ്‌ ടു. അങ്ങനെ ഹിന്ദു ധര്‍മ പ്രകാശിനി സമാജം "ഹൈയര്‍ സെക്കന്ററി" സ്കൂളില്‍ നിന്നും ഹ്യുമാനിറ്റീസില്‍   ഒന്നാം ക്ലാസ്സോടെ പ്ലസ്‌ ടുവും പാസ്സായി.

അതിനു ശേഷമാണ് എന്റെ ജീവിതത്തിലെ സംഭവബഹുലമായ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഡിഗ്രി കാലഘട്ടം. തൃശൂര്‍ പോലുള്ള സ്ഥലത്ത് പഠിക്കാന്‍ വിടുന്ന കാര്യം കൂലംഘുഷമായി വീട്ടുകാര്‍ ആലോചിച്ചു. പിള്ളേര് ചീത്തയായി പോയാലോ എന്ന് പേടിച്ചു "മോന്‍ ഇവടെ എവിടെയെങ്കിലും പഠിച്ചാല്‍ മതി"യെന്നായി വീട്ടുകാര്‍.