Friday, August 3, 2012

അവനവനാത്മസുഖരാഷ്ട്രീയ പ്രവര്‍ത്തനം തുടരുമ്പോള്‍...


വിബ്ജിയോര് ചലച്ചിത്രകൂട്ടായ്മയുടെ രൂപീകരണം മുതല്തന്നെ പ്രസ്ഥാനത്തില് അണിചേര്ന്ന ഒരാളെന്ന നിലയില് വിബ്ജിയോറിന്റെ സുഹൃത്ത് എന്ന നിലയിലാണ് ഞാന് കുറിപ്പ് എഴുതുന്നത്. കഴിഞ്ഞ കുറേ ആഴ്ച്ചകളായി ഫേസ്ബുക്കില് നടക്കുന്ന ചര്ച്ചകളാണ് എന്നെ ഇതെഴുതാന് പ്രരിപ്പിച്ചത്. വിബ്ജിയോറിനെക്കുറിച്ചും അതിന്റെ ആശയങ്ങളെക്കുറിച്ചും വളരെ കൃത്യമായ കാഴ്ച്ചപ്പാടും ആശയപരമായ വ്യക്തത ഉള്ളതുകൊണ്ടും കൂടിയാണ് ഞാനിതിനു മുതിരുന്നത്

തേജസ്സ് ദ്വൈവാരിക കഴിഞ്ഞ മാസം വിബ്ജിയോറിനെതിരേയും ഡോക്യുമെന്ററി സംവിധായകനും വിജിയോറിന്റെ സന്തത സഹചാരിയുമായിരുന്ന ശരത്ചന്ദ്രനെക്കുറിച്ചും നുണപ്രചരണം നടത്തിയപ്പോള്വിബ്ജിയോര്സുഹൃത്തുക്കള്തേജസ്സ് പത്രാധിപര്ക്ക് "അവനവനാത്മസുഖരാഷ്ട്രീയത്തെ തിരിച്ചറിയുക - തേജസ്സ് ദ്വൈവാരികയ്ക്ക് ഒരു തുറന്ന കത്ത്" എന്ന പേരില്എഡിറ്റോറിയല് അപ്പോളജിയോടെ തേജസ്സ് ദ്വൈവാരിക പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്ത് അയച്ചിരുന്നു. പ്രസ്തുത കത്ത് പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവര്ത്തകനുമായ റെനി ഐലിന്റേയും ജനകീയ ഡോക്യുമെന്ററികളുടെ അപ്പോസ്തലനായി തേജസ് വാഴ്ത്തുന്ന ബഹു. സത്യന്റേയും ആദ്യം സൂചിപ്പിച്ച നുണക്കഥക്ക് തുട്ടുകൊടുത്തു സഹായിച്ച എഡിറ്ററുടേയും സര്വ്വോപരി ലക്ഷങ്ങളുടെ രാഷ്ട്ര സാമൂഹിക വിഷയങ്ങളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്ന തേജസ് വാരികയുടേയും മാനം കപ്പല് കേറ്റുമെന്നുള്ളതുകൊണ്ട് പ്രസിദ്ധീകരിച്ചില്ല എന്നു മാത്രമല്ല, മേല്പ്പറഞ്ഞ പുലികള് തന്നെ തുടങ്ങി വച്ചു പുലിവാലുപിടിച്ച ഫേസ്ബുക്ക് ചര്ച്ചകളില്നിന്ന് ഓടി രക്ഷപ്പെട്ട് ഒളിച്ചിരിക്കുന്നുവെങ്കിലും ഞങ്ങള് മരിച്ചിട്ടില്ല എന്നു തെളിയിക്കാന് പുലികള് ലക്കത്തിലും കല്ലു വെച്ചോ കാരയ്ക്കാ വച്ചോ അത്തരത്തില്എന്തോ എഴുതിപിടിപ്പിച്ചിട്ടുണ്ട് എന്നറിയുന്നു. 

സത്യത്തില്  അറിയാനുള്ള ആകാംഷകൊണ്ട് ചോദിക്കുകയാണ് സുഹൃത്തെ. എന്താണു നിങ്ങളുടെ പ്രശ്നം? സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ഇന്നു കേരളത്തിനകത്തും പുറത്തും നടക്കുന്ന വിഷയങ്ങളുടെ നേര്ക്കാഴ്ച്ചകള്ഡോക്യുമെന്ററികളിലൂടെ നാലാളറിയുന്നതിലെന്താ തെറ്റ് എന്നെനിക്കു മനസ്സിലാകുന്നില്ല? റെന്നിയുടേയോ, ശ്രീജിത്തിന്റേയോ സത്യന്റേയോ ഡോക്യുമെന്ററികള്വിബ്ജിയോര്ജൂറി തിരഞ്ഞെടുത്തില്ല എന്നത് വിബ്ജിയോര്ചലച്ചിത്രകൂട്ടായ്മാ ഭാരവാഹികള്ക്കോ, വിബ്ജിയോര്ചലച്ചിത്രമേളസംഘാടക സമിതിക്കോ ഇടപെടാനോ പരിഹരിക്കാനോ കഴിയാത്ത വിഷയമാണ്. ഡോക്യുമെന്ററിയോ, ചെറുചലച്ചിത്രമോ, ആനിമേഷന്ചിത്രമോ എന്തോ ആയിക്കൊള്ളട്ടെ ലോകത്തിന്റെ പല ഭാഗങ്ങളില് നിന്നും വിവിധ വിഷയങ്ങള് ആസ്പദമാക്കി വിവിധ സംവിധായകര് നിര്മ്മിച്ച് അയച്ചു തരുന്ന ചലച്ചിത്രങ്ങളില്നിന്ന് വിഷയങ്ങള്ആസ്പദമാക്കി ജൂറി തിരഞ്ഞെടുക്കുന്ന ചലച്ചിത്രങ്ങളേ വിബ്ജിയോറില്പ്രദര്ശിപ്പിക്കാറുള്ളൂ.

ഇനി സിനിമ തിരഞ്ഞെടുക്കാത്തതിലാണ് നിങ്ങളുടെ ചൊറിച്ചില് എങ്കില് സദയം ക്ഷമിക്കുക, ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ജൂറിയുടേതായിരിക്കും. അതുകൊണ്ട് അച്ചന്മാരുടെ ചലച്ചിത്രമേളയാണ്, ക്രിസ്ത്യാനികളാണ് നടത്തുന്നത്, സഭ നിയന്ത്രിക്കുന്നു എന്നൊക്കെ മാസികയിലെഴുതുമെന്നു ഭീഷണിപ്പെടുത്തിയാല്‍ പരിഗണിച്ചേക്കുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ വീണ്ടും പറയുന്നു. നിങ്ങളെ ആരോ  കാര്യമായി പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ജൂറിയുടേതായിരിക്കും.

പിന്നെ  ചെറുചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഉപയോഗിച്ച്  അത് ജനങ്ങളുമായി സംവദിക്കാനുള്ള ഒരു മാധ്യമമാക്കി ജനകീയ വിഷയങ്ങളില് ഇടപെടുക എന്നതാണ് വിബ്ജിയോര് ചലച്ചിത്രകൂട്ടായ്മയുടെ ഉദ്ധ്യേശ്യലക്ഷ്യം. അതിനാല് ചെറു ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്ശിപ്പിക്കുന്നതിലൂടെ ഇത്തരം ജനകീയ വിഷയങ്ങള് ജനങ്ങളിലേക്കെത്തിക്കാന് ഞങ്ങളാല് കഴിയും വിധം ഞങ്ങള് പരിശ്രമിക്കുക തന്നെ ചെയ്യും. മാസികയിലോ ഫേസ്ബുക്കിലോ ഏതെങ്കിലും മൈഗുണാപപന്മാര് എഴുതിയാല് ഈ പരിപാടി പൂട്ടിക്കെട്ടി വീട്ടിലിരിക്കുമെന്ന് ഒരു മൈരനും വ്യാമോഹിക്കണ്ട എന്നും   അവസരത്തില്സസന്തോഷം അഭിമാനത്തോടെ അറിയിക്കട്ടെ.  
 
ഇന്ത്യയിലെ മുഴുവന് മനുഷ്യാവകാശ പാരിസ്തിഥിക രാഷ്ട്രീയ പ്രശ്നങ്ങളില് മുഴുവന് ഇടപെട്ടുകൊള്ളാമെന്നും ഇത്തരത്തിലുള്ള സകല സമരപരിപാടികളിലും പങ്കെടുത്തുകൊള്ളാമെന്നും ഞങ്ങള് ആര്ക്കും വാക്കു കൊടുത്തിട്ടില്ല. നേരത്തേ സൂചിപ്പിച്ചിരുന്നതുപോലെ സിനിമ ഒരു മാധ്യമമാക്കി ജനകീയ വിഷയങ്ങളില് ഇടപെടുക എന്നതാണ് വിബ്ജിയര് ചലച്ചിത്രകൂട്ടായ്മയുടെ ഉദ്ധ്യേശ്യലക്ഷ്യം. അത്തരത്തില്‍  ഏതൊരു സാമൂഹിക സംഘടനയേയും പോലെ വിബ്ജിയോറിന്റെ പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമാനമനസ്കരായ ആളുകളുടേയും സംഘടനകളുടേയും സഹകരണത്തോടേയും  അവരില്‍ നിന്നും, സമൂഹത്തില്‍ നിന്നും ലഭ്യമായ വിഭവങ്ങള്‍ സമാഹരിച്ചുകൊണ്ടും സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെട്ടു കൊണ്ടുതന്നെ വിബ്ജിയോര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിനോടോപ്പം ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. സന്നദ്ധ പ്രവര്‍ത്തകരോ മറ്റ് വിബ്ജിയോറിന്റെ രാഷ്ട്രീയം ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നവരോ അല്ലാതെ കണ്ട അണ്ടനും അടകോടനും  ഫേസ്ബുക്കില്‍ കിടന്നു കുരച്ചാല്‍ വിബ്ജിയോറിന്റെ സുഹൃത്ത് എന്ന നിലയില്ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ തെളിവു നിരത്താനും ഞാന്‍ തയ്യാറല്ല. അതിനു ജനങ്ങളിലേക്കിറങ്ങി വന്ന് അവരോടന്വേഷിച്ച് മനസിലാക്കട്ടെ എന്നണെന്റെ പക്ഷം.

കേരളത്തിനകത്തും പുറത്തുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടേയും സിനിമാ നിര്‍മ്മാതാക്കളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും മാധ്യമ സുഹൃത്തുക്കളുടേയും സംഘടനകളുടേയും വിദ്യാര്‍ത്ഥികളുടേയും പൊതുജനങ്ങളുടേയുമടക്കം ചലച്ചിത്ര കൂട്ടായ്മകളിലൂടേയും അത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടേയും സാമൂഹിക മാറ്റം സ്വപ്നം കാണുന്ന ഒരുപറ്റം ആളുകളുടെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഈ സദുദ്യമത്തെ അടിസ്ഥാന രഹിതമായ കെട്ടുകഥകള്‍ പറഞ്ഞുപരത്തി മാസികയിലെഴുതി തകര്‍ത്തു കളയാമെന്ന് ഒരുത്തനും കണക്കുകൂട്ടണ്ട. എന്തിനും ഒരിക്കല്‍ പരിണാമം സുനിശ്ച്ചിതമാണ്. സ്വാഭാവികമായ അനിവാര്യമായ മാറ്റങ്ങള്‍ക്ക് വിബ്ജിയോറും വിധേയമായിക്കൊള്ളും. 

എന്തായാലും പത്രാധിപരും ലേഖകനും ഒന്നു മനസ്സിലാക്കുന്നതു നല്ലതാണ്. നിങ്ങള്മാത്രമല്ല ഇത്തരം ജോലികള്ചെയ്യുന്നത്. വേറേയും പത്രക്കാരും മാധ്യമങ്ങളും കേരളത്തിനകത്തും പുറത്തും കസര്ത്ത് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. പത്രധര്മ്മം മുറുകെപ്പിടിച്ചുകൊണ്ട് മാന്യമായി ജോലിചെയ്തു ജീവിക്കുന്ന അവര്ക്കുമുന്നില്ബോധം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ശ്രീജിത്തിനും റെന്നിക്കും വേണ്ടി (സത്യന് ഒരു പഴയ പുലിയായതുകൊണ്ട് വിട്ടേക്കാം) നിങ്ങള്മാപ്പിരക്കേണ്ടതായി വരും. ബോധമില്ലായ്മ ഒരു റ്റമല്ലാത്തതുകൊണ്ട് അവര്രക്ഷപ്പെടും തീര്ച്ച. 

(സുഹൃത്തുക്കളെ, ഇതൊരു ആസൂത്രിതമായ ആക്രമണമാണ്. ആര്‍ക്കെതിരെ എന്തെഴുതിയാലും പ്രസിദ്ധീകരിക്കാന്‍ ഒരു മാസിക കൈയിലുണ്ട് എന്ന ധാര്‍ഷ്ട്യം. വിബ്ജിയോറുമായി സഹകരിച്ചുപോരുന്ന സുഹൃത്തുക്കള്‍ ഇത്തരം നുണക്കഥകള്‍/ അപവാദപ്രചരണങ്ങള്‍ നമ്മുടെ നീതിയുക്തമായ പ്രവര്‍ത്തനങ്ങളോടുള്ള ഒരു വെല്ലുവിളിയായി കരുതി പ്രതികരിക്കാനപേക്ഷ)

No comments:

Post a Comment